ഒരു Harpic പുരാണം
ഞാന്‍ നങ്ങളുടെ കുക്ക് ചേട്ടനെ പറ്റി പറഞ്ഞിരുന്നല്ലോ..അദ്യേഹം വെറും സംഭവം അല്ല ...ഒരു മഹാ സംഭവം ആണ്.ലോകത്തില്‍ അപൂര്‍വമായി കാണപ്പെടുന്ന ജീവജാലത്തില്‍ പെട്ട ആള് ആണ് അദ്യേഹം. കഥ ഇങ്ങനെ തുടങ്ങുന്നു.
" ഞാന്‍ ഒരാജ്ച്ച ബഹറിനില്‍ പോയി തിരുച്ചു വന്നപ്പോള്‍ റൂമില്‍ ആകെ ഒരു തളര്‍ച്ച.ആര്ക്കും ഒന്നും പറയാന്‍ പറ്റുന്നില്ല...ആകെ ഒരു ക്ഷീണം...കുറെ glucose കവര്‍ കിടക്കുണ്ട്..തിന്നാനും നുണ പറയാനും മാത്രം ആയി വായ തുറക്കുന്ന നിസാര്‍, നാക്കില്‍ വരെ മസില്‍ ഉള്ള മനോജ്,നാക്ക് ഉള്ളത് കൊണ്ടു മാത്രം ജീവിച്ചു പോകുന്ന അഫ്സല്‍,ചാറ്റ് ചെയ്യാന്‍ മാത്രം നാക്ക് ഉപയോഗിക്കുന്ന അംബ്രുസ്,അനിയനെ ചീത്ത പറയലാണ് നാക്കിന്റെ പ്രധാന ഉപയോഗം എന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന നിഹാസ്,പിന്നെ ബിജു എന്ന പാവം ക്രൂരനും.
ആര്‍ക്കും ഒന്നും സംസാരിക്കാന്‍ വയ്യ..കുറച്ചു കഴിഞ്ഞപ്പോള്‍ മനോജ് മുഴുവന്‍ മസിലും ഉപയോഗിച്ചു എന്നോട് സംസാരിക്കാന്‍ തുടങ്ങി..
മനോജ് പറഞ്ഞ കദന കഥ കേട്ടപ്പോള്‍ ഞാന്‍ അറിയാതെ ദൈവത്തിനെ വിളിച്ചുപോയി.. അത് വരെ ദൈവവിശ്വാസി അല്ലാത്ത ഞാന്‍ വരെ അതിനെ ശേഷം ഒരു ഭയങ്കര ഭക്തന്‍ ആയി.ഞാന്‍ എനിക്ക് അറിയാകുന്ന രണ്ടോ മൂന്നോ ഭാഷയില്‍ ദൈവത്തിനോട് നന്ദി പറഞ്ഞു.ദൈവം ബയങ്കരനാണ്.. അത് കൊണ്ടാണ് എന്നെ ഈ സമയത്ത് എവിടെ നിന്നു മാറ്റി നിര്‍ത്തിയത്.ഇനി മനോജ് പറഞ്ഞ ആ കഥ( പേടിപ്പിക്കുന്ന സത്യം)
പാത്രം കഴുകുന്ന vim എന്ന സുനാതിരി കഴിഞ്ഞു എന്ന് കുക്ക് എന്ന മഹാ മനുഷ്യന്‍ മനോജ്,അഫ്സല്‍,നിസാര്‍ മുതലായ അതിലും വലിയ മനുഷ്യന്മാരോട് പറഞ്ഞിരുന്നു.ഈ അതിലും വലിയ മഹാ മനുഷ്യന്മാര്‍ ഈ കാര്യം തിരക്കിന്ടയില്‍ മറക്കുകയും ചെയ്തു.രണ്ടു ദിവസത്തിന് ശേഷം കുക്ക് ചേട്ടന്‍ ഇതിനെ പറ്റി ഒന്നും പറയാറില്ല.പക്ഷെ രണ്ടു ദിവസത്തിന് ശേഷം എല്ലാവരും വളരെ നേരത്തെ എണീക്കുകയും ബാത്രൂമിന് മുന്‍പില്‍ ഒരു Q" പത്രക്ഷ പെടുകയും ചെയ്തു.ആര്‍ക്കും ഒന്നും മനസിലായില്ല.എന്ത് കൊണ്ട് എല്ലാവരും നേരത്തെ എണീക്കുന്നു?പക്ഷെ ഭക്ഷണത്തിന് എന്തോ ഒരു പ്രത്യേക ടേസ്റ്റ് ഉള്ളതായി എല്ലാവരും സമ്മതിച്ചു.രണ്ടു പ്ലേറ്റ് വീതം ഫുഡ് അടിച്ചിരുന്ന മനോജ്,അഫ്സല്‍ മുതലായവര്‍ നാലു പ്ലേറ്റ് വീതം അടിക്കാന്‍ തുടങ്ങി.പക്ഷെ ഭക്ഷണം കഴിച്ച പലരും പല പുണ്യ സ്ഥലങ്ങളിലേക്കും ( പാരീസ്, ലണ്ടന്‍,ദേവലോകം ) ഓടുന്നതും കണ്ടിരുന്നു.രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ കുക്ക് ചേട്ടന് പരാതി.പുതിയ പാത്രം കഴുകുന്ന സുനതിരിയും കഴിഞ്ഞു എന്ന്.പക്ഷെ vim വാങ്ങാതെ അത് കഴിഞ്ഞു എന്ന് പറഞ്ഞപ്പോള്‍ എല്ലാവരും അത്ബുതപ്പെട്ടു.പക്ഷെ ആ സുനാതിരി കണ്ടപ്പോള്‍ പലരുടെയും ബോധം പോയി..vim കഴിഞ്ഞപ്പോള്‍ കുക്ക് ചേട്ടന്‍ പതുക്കെ bathroom കഴുകുന്ന harpic എടുത്തായിരുന്നു പ്രയോഗം,ഭാഗ്യത്തിന് അത് രണ്ടു ദിവസത്തിനകം ഒരു പുതിയ full കുപ്പി harpic ആശാന്‍ തീര്ത്തു.അല്ലെങ്കില്‍ പലരും കിടപ്പ് ബത്ത്രൂമിലേക്ക് മാറ്റിയേനെ..harpic കണ്ടപ്പോളാണ് പലരുടെയും ബോധം പോയതും glucose പ്രയോഗം നടത്തേണ്ടി വന്നതും.രണ്ടു ദിവസംയുള്ള സ്പെഷ്യല്‍ ടേസ്റ്റ് കാരണം harpic ആണെന്ന് അറിഞ്ഞപ്പോള്‍ എല്ലാവരും അറിയാതെ ബത്ത്രൂമിലെക്കെ ഓടി.
പിന്നീട് ഒരു പെട്ടി നിറയെ vim വാങ്ങി കുക്ക് ചേട്ടനെ എല്പിചെങ്കിലുംപക്ഷെ ആ വലിയ മനുഷ്യന്‍ അതിന് സമ്മതിച്ചില്ല.കാരണം അദ്ധേഹത്തിനു harpic അത്രക്കും ഇഷട്ടപെട്ടു കഴിഞ്ഞിരുന്നു.അവസാനം മനസില്ല മനസോടെ അദ്ദേഹം അതിന് സമ്മതിച്ചു.
( ഈ സംഭവത്തിനു ശേഷം റൂമില്‍ harpic വാങ്ങുകയോ harpic എന്ന വാക്ക് ഉപയോഗിക്കുകയോ ചെയ്തിട്ടില്ല.ഇപ്പോഴും ഷോപ്പിങ്ങിനു പോകുന്‍പോള്‍ harpic കണ്ടാല്‍ പലര്ക്കും വയറ്റില്‍ നിന്നും ഒരു ഉള്‍വിളി ഉണ്ടാകരുല്ലതായി റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്,എന്തിന് TV യില്‍ harpic ന്റെ പരസ്യം കണ്ടാല്‍ വരെ പലരും ഇപ്പോള്‍ പുണ്യ സ്ഥലങ്ങളിലേക്ക് ഓടുന്നതായി എന്റെ ശ്രദ്ധയില്‍ പെട്ടിടുണ്ട് )
ഇനിയും കൂടുതല്‍ വിശേഷങ്ങളുമായി അടുത്ത ബ്ലോഗില്‍ കാണാം.
എന്ന് സ്നേഹത്തോടെ
മിലു
Subscribe to:
Post Comments (Atom)

4 comments:
ഉള്ളതാണോ?
ഞാന്‍ വിശ്വസിച്ചു ട്ടോ.
പോസ്റ്റ് ചിരിപ്പിച്ചു.
haha... kollaam...
haaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaahahahhahahhahahahahhaha
HAR-PICK Jayichu kondoru edukkal
hahah. enikishtapettuuuu
enthayalum oru time pass aayi.... nannyyi chrichu... ullathano.....
Post a Comment