Wednesday, May 19, 2010

എന്റെ അറബി തല

ഞാന്‍ ഷാര്‍ജയില്‍ താമസിക്കാന്‍ തുടങ്ങിയ സമയം , ഞാന്‍ അവിടെ പുതിയ ആള്‍ ആയതു കൊണ്ട് എനിക്ക് ബാര്‍ബര്‍ ഷോപ്പ് അറിയില്ലായിരുന്നു ..നല്ല ബാര്‍ബര്‍ ഷോപ്പ് അറിയാന്‍ വേണ്ടി എന്റെ കൂട്ടുകാരുമായി ഒരു consulting നടത്തി.....എന്റെ കൂട്ടുകാരും എന്നെ പോലെ തന്നെ അതി പണ്ഡിതന്മാരും അയ  സജിത്ത്,റിയാസ്, അച്ചായന്‍ തുടങ്ങിയവരായിരുന്നു എന്റെ ഇരകള്‍ ...റിയാസിന് പിന്നെ മുടി വെട്ടുന്നതില്‍ അത്ര വിശ്വാസം ഇല്ലതനിലാല്‍ അവന്റെ വിദഗ്ദ ഉപദേശം ഇക്കാര്യത്തില്‍ ഉണ്ടായിരുന്നില്ല ...സജിത്തിന്റെ അഭിപ്രായ പ്രകാരം അറബികള്‍ ചുള്ളന്മാര്‍ ആയി ഇരിക്കുന്നതിന്റെ കാരണം അവരുടെ അറബി ബാര്‍ബര്‍മാര്‍ ആണെന്നായിരുന്നു..ജെയിംസ്‌ അച്ചായന്‍ പിന്നെ പെട്ട ആയതു കാരണം ആളോട് ചോദിയ്ക്കാന്‍ പറ്റില്ല ...ചോദിച്ചാല്‍ ആളു വിജരിക്കും ഞാന്‍ ആളെ കളിയാക്കുകയാണെന്നു ...അങ്ങനെ ഞാന്‍ സജിത്തിന്റെ ഉപദേശം സ്വീകരിക്കാന്‍ തീരുമാനിച്ചു ..സജിത്ത് തന്നെ നല്ല ഒരു അറബി ബാര്‍ബര്‍ ഷോപും പറഞ്ഞു തന്നു .പക്ഷെ അറബി അറിയാത്ത ഞാന്‍ എങ്ങിനെ അറബി ബര്‍ബരുമായി സംസാരിക്കും ...solution റിയാസ് തന്നെ പറഞ്ഞു തന്നു....സജിത്ത് ഇടക്ക് ഞങ്ങളോട് അറബിയില്‍ സംസാരിക്കുമായിരുന്നു ...ഞാനും റിയാസും ഒന്നും മനസിലാകാതെ വായും പൊളിച്ചു ഇരിക്കും . ...മുടി വെട്ടാന്‍ പോകുമ്പോള്‍ സജിതിനെ കൂടെ കൊണ്ട് പോകുക ..ഞാന്‍ സജിത്തിനോട് മലയാളത്തില്‍ പറയും സജിത്ത് അത് അറബിയില്‍ മൊഴി മാറ്റം ചെയും ....G8 ഐഡിയ ...അങ്ങനെ സജിതിനെ കൂടെ  ഞാന്‍ അറബി ബാര്‍ബര്‍ ഷോപ്പില്‍ മുടി വെട്ടാന്‍ പോയി ...ചെറുപ്പം തൊട്ടു മുടി വെട്ടരുന്ടെങ്കിലും ആദ്യമായ്i ഒരു അറബി എന്റെ മുടി വെട്ടുന്ന കാര്യം ആലോചിച്ചപ്പോള്‍ ഞാന്‍ രോമഞ്ഞ്ഹ കഞ്ഞ്ഹുകാന്‍ ആയി...അറബി മുടി വെട്ടുന്ന ആദ്യത്തെ ഇന്ത്യക്കരെന്റെ പോലെ ഞാന്‍ തല ഉയര്‍ത്തി പിടിച്ചു കൊണ്ട് ഞങ്ങള്‍ ബാര്‍ബര്‍ ഷോപിലോട്ട് പോയി ..ഞങ്ങളെ കണ്ടപാടെ അറബി ചോദിച്ചു "hobaru"...എനിക്കും സജിത്തിനും ഒന്നും മനസിലായില്ല ...അത് decrypt ചെയ്തപ്പോള്‍ ആണ് മനസിലായത്..ഉദ്ദേശിച്ചത്  "How are you" എന്നാണ്..ഞാന്‍ സന്തോഷിച്ചു..അറബിക്ക് ഇംഗ്ലീഷ് അറിയാം ..കൊള്ളാം...പക്ഷെ ഞങ്ങള്‍ ഇംഗ്ലീഷില്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ അദ്ദേഹം ഞങ്ങളെ അന്യ ഗ്രഹ ജീവില്കളെ കണ്ടപോലെയ നോക്കിയത്..അപ്പോഴ എനിക്ക് മനസിലായത് ,നേരത്തെ പറഞ്ഞ വാക്കോടെ അദ്ധേഹത്തിന്റെ ആംഗലേയ പദങ്ങളുടെ സ്റ്റോക്ക്‌ തീര്‍ന്നു എന്ന് ...അപ്പൊ ഇനി സജിത് തന്നെ രക്ഷ ...

പറഞ്ഞത് പോലെ സജിത്ത് എന്നെയും കൂട്ടി അറബി ബാര്‍ബര്‍ ഷോപ്പ് എത്തുന്നത്‌ വരെ അറബിയില്‍ ആയിരുന്നു ശ്വാസം വരെ വിട്ടിരുന്നത് ...ബാര്‍ബര്‍ ഷോപ്പില്‍ കയറിയതിനു ശേഷം പിന്നെ മൌന വൃതം ആയിരുന്നു ....എനിക്കും സജിത്തിനും അറബി അറിയില്ല എന്നാ അതി ഭീകര സത്യം ഞാന്‍ മുടി വെട്ടുന്ന അറബിയുടെ experiment ചെയറില്‍ കയറി ഇരുന്നതിനു ശേഷം ആയിരുന്നു മനസിലാക്കിയത് ..പിന്നീടാണ് എനിക്ക് ആ രഹസ്യം  മനസ്സിലായത് , അവനു അറിയാത്ത കാര്യം എന്തെങ്കിലും ചോദിച്ചാല്‍ മാത്രമേ അവനു അറബി വരൂ എന്ന് ....അയാള്‍ ഒരു ഇരയെ കിട്ടിയത് പോലെ എന്റെ തല പിടിച്ചു നാലു വശത്തേക്കും തിരിച്ചു നോക്കി...ഞാന്‍ വിജരിച്ചു ഊരിയെടുക്കനാണോ ഉദേശം എന്ന്...പക്ഷെ സജിത്തിന്റെ അഭ്യാസം കണ്ടപ്പോള്‍ സജിത്ത് കഥകളി നടന്‍ ആയിരുന്നോ എന്ന് വരെ എനിക്ക് സംശയം തോന്നി പോയി ....ഞാന്‍ പറയുന്നത് മുഴുവന്‍ കഥകളി മുദ്രയിലൂടെ അറബി ബാര്‍ബറെ കാണിചു ...സജിത്ത് ഇടത്തോട്ടു വെട്ടാന്‍ മുദ്ര കാണിക്കുമ്പോള്‍ അറബി വലതു നിന്നും വെട്ടും ..മതി എന്ന് കാണിച്ചാല്‍ പിന്നെയും വെട്ടും..ഞാന്‍ പറഞ്ഞില്ലേ ,അറബിയും സജിത്തും തമ്മില്‍ എന്തോ ശത്രുത ഉള്ളത് പോലെ തോന്നി ..അവരുടെ യുദ്ധ ഭൂമി എന്റെ തല ആയിരുന്നു ...

അറബി എന്റെ മുടിയും മീശയും വെട്ടി ....മുടി വെട്ടിയത് കണ്ടാല്‍ പെറ്റ തള്ള സഹികൂല .... മുടി വെട്ടിയതിനു ശേഷം എനിക്ക് തോന്നിയത് എന്റെ തല വെട്ടുക അയിരൂന്നു ഇതിലും നല്ലത് എന്നാണ് ...ഈ തലയും വെച്ച് കൊണ്ട് എങ്ങനെ ഞാന്‍ പുറത്തിങ്ങും ....എന്റെ തല കണ്ട സജിത്തിന്റെ മുഖം ഒരു മാതിരി ചാണകം ചവിട്ടിയത് പോലെ ആയിരുന്നു ......മീശ കണ്ടപ്പോള്‍ എനിക്ക് ആത്മഹത്യ ചെയ്യാന്‍ തോന്നി..കാരണം സത്യന്റെ മീശ സോമാലിയയില്‍ ഒരു കൊല്ലം താമസിച്ചു വന്ന പോലെ ആയി....

അതിനു ശേഷം എനിക്ക് ഒരു കാര്യം മനസിലായി ....നമുക്ക് പാകമാകുന്ന ട്രൌസര്‍ മാത്രമേ ഇടാവൂ അല്ലെങ്കില്‍ 8 ന്റെ  പണി കിട്ടും എന്ന് ...ഈ ഗുണപാഠം മറക്കതിരിക്കാനായി ഞാന്‍ എന്റെ തലയുടെ ഒരു ഫോടോ എടുത്തു വെച്ചിട്ടുണ്ട് ....

No comments: